മഷി തണ്ട് കൊണ്ടു ഞാൻ മായ്ച്ചു കളഞ്ഞിട്ടും
മായാതെ നിൽപ്പൂ ചില സ്മൃതി രാശികൾ .
അമ്മിഞ്ഞ പ്പാൽ തന്നു റ ക്കിയെന്നമ്മയും ,
സ്നേഹ കടൽ ഉള്ളിലൊളി പ്പിചെന്നച്ചനും,
എൻ കൈ പിടിച്ചു നടത്തിയ എട്ടനും,
മൃത്യുവിൻ മടിയിൽ മയങ്ങും മുത്തച്ചനും ,
എന്റെ വേദനയേ റ്റു വാങ്ങിയ തോഴിയും ...
എത്ര വളർന്നാലും എന്തൊക്കെ ചെയ്താലും
മറക്കാൻ കഴിയുമോ ചിലതെങ്കിലും ..?
ആദ്യ പ്രണയവും ,നിൻ മൌനാനുരാഗവും
മാരിവിൽ വിരിഞ്ഞോരാ സന്ധ്യകളും ;
പിന്നെ അമ്പല മുറ്റവും ,ആൽത്തറയും ,
തുളസി കതിർ ചൂടി ഞാൻ വരുമ്പോൾ
നീ കാണാതെ കണ്ടതും ..ഞാൻ
പറയാതെ പറഞ്ഞതും ..
ചിതറി കിടക്കുമെന്നോര്മകൾ
അടുക്കവേ ,ചിലതൊക്കെ
കൈ വിട്ടു പോകുന്നുണ്ട് .
ഒടുവിലീ ആറടി മണ്ണി ലോതുങ്ങുമ്പോൾ
ബാക്കിയായി മാറുന്നു ....
പ്രാണൻ പകുത്തു ഞാൻ നിനക്കേകിയ
എന്നു ണ്ണി ക്കിടാങ്ങളും ;
നീറുമേന്നോർമ്മ തൻ ചിതാ ഭസ്മവും .
ഒരു ചെടി പറിച്ചു നടുമ്പോള്‍ ..
വേരുകള്‍ പടര്‍ന്നിറങ്ങിയ
മുറിവുകള്‍ എന്ത് ചെയ്യും...?
ഞാന്‍ ഒരു ചെടി പറിക്കുകയാണ്..
വീണ്ടും നടണമെന്നില്ല..
പക്ഷെ, ചെടി വാടരുത്..
എനിക്കാവശ്യം ആ ശൂന്യതയാണ്..
അവിടെയൊരു കല്ലറ പണിയണം..
എന്റെ പാഴ്ക്കിനാവുകളുടെ..
മോഹഭംഗത്തിന്റെ ...
മൂകാനുരാകത്തിന്റെ കല്ലറ.
ഇവിടെ ഈ തിരിയുടെ
ഇത്തിരി വെട്ടത്തിൽ..
ഏതോ മരണത്തിന്ടെ
നിശബ്ദയെക്കുറിച്ചോർത്ത്
ഒരു കണ്ണീർതുള്ളി
പിടയുന്നു..
ഒന്നും മിണ്ടാതെ നീയെന്നെ
കടന്ന് പോകുംപോൾ
ബാക്കിയാകുന്നു...
ഒരുപാട് ചോദ്യങ്ങൾ മാത്രം...
എൻതിനെന്നറിയാതെ
ഉള്ളിലെവിടെയോ...
ഒരു തേങ്ങൽ പിടഞ്ഞു മരിക്കുന്നു
ചുണ്ടിലൊരു പരിഹാസവുമായ്
നീയൊരു തീരത്തണയുൻപോൾ
എന്നോ ഉതിർത്ത
കണ്ണീർക്കണങ്ങൾക്കെല്ലാം
ഏകയായ്ഇന്നു ...
ഞാനെന്നെ ശപിക്കുന്നു.
ഇറ്റു വീഴും മേഘത്തുള്ളിയായ്
മാറുവാൻ മറ്റൊരൊഴിവുകാലം
കൂടിയെത്തുന്നു..
ജീവിതം ഇങ്ങിനെയെന്ന്
പറയുന്നോ....
കണ്മുന്നില്‍ വന്നിട്ടും..
നിന്നരികില്‍ നിന്നിട്ടും..
നീയെന്നെ കാണാതെ പോയതെന്തേ..?
എത്രയോ കാതമകലെ നിന്നിട്ടും
ഇന്നെന്തേ നീയെന്നെ
തിരിച്ചറിഞ്ഞൂ...?
ഒരിക്കലെന്‍ സൂര്യനും
ചന്ദ്രനും...
നിഴലും...നിലാവും...നീയായിരുന്നു!
അന്നെന്നക്ഷരങ്ങള്‍
...നിനക്കായ്....
നിനക്കായ് മാത്രം
ജനിച്ചിരുന്നു.
സംവത്സരങ്ങള്‍ ഇത്ര
കഴിഞ്ഞിട്ടും
എന്നക്ഷരങ്ങള്‍ ...
നിന്‍ വിരല്‍
തുമ്പിലൂടോഴുകുന്നല്ലോ.
അന്നു...
മൌനമായ് പാറി പറന്നു പോയ് നീ...
ഇന്ന് ;
ഈ കൂട്ടില്‍ ഞാന്‍ തനിച്ചായി
പ്പോയി..