I am not a subject between them. But only a subject
for them
ആ
അമ്മയ്ക്കും മകനുമിടയിൽ ഞാനൊരു
വിഷയമേ ആയിരുന്നില്ല ;ക്രിയകൾ ചെയ്യാനുള്ള കർത്താവു
മാത്രം.
മലയാളം
പഠിച്ചതിന്റെ ഗുണം .
ചായകപ്പുകൾ എടുത്ത് തിരിഞ്ഞു നടക്കുമ്പോൾ വേദനയോടെ
ഓർത്തു ;വർഷങ്ങൾ കഴിഞ്ഞിട്ടും
ഒന്നിനും മാറ്റമില്ല;ആഗ്രഹങ്ങളെല്ലാം
കുഴിച്ചു മൂടാൻ താൻ പഠിച്ചതല്ലാതെ ...
കുട്ടികൾ പോയികഴിഞ്ഞു ഭാരതിയമ്മ അയൽവീടുകളിലും
പോയാൽ അവളാ
വലിയ വീട്ടിൽ തനിച്ചാകും
.ജീവിതം തന്നെ മതിയായി തുടങ്ങിയ വേളയിലാണ് യാദ്രിശ്ചികമായി പഴയ സഹപാഠിയെ
ഫേസ്ബുക്കിൽ കണ്ടത്.മുമ്പൊക്കെ
കാണാതായി ഭാവിക്കാതെ പോയ ക്ഷേമാന്വേഷനങ്ങൾക്ക് ഒരുതരം
വാശിയോടെ മറുപടി കൊടുത്തു.
ഇതെന്റെ
ജീവിതം .എനിക്കും വേണ്ടേ അല്പ്പം സ്വാതന്ധ്ര്യവും സ്വകാര്യങ്ങളും ....!
ഉള്ളിലെ വിഷമങ്ങളും
വേവലാതികളും അവനോടു പറഞ്ഞു .ഭാര്യക്ക് കാണാനെന്നു പറഞ്ഞപ്പോൾ ഒരു കുടുംബ ഫോട്ടോയും അയച്ചു
കൊടുത്തു.
പിന്നീടെന്നോ അയാളുടെ
വാക്കുകളുടെ അർത്ഥം മാറുന്നത് പേടിയോടെ തിരിച്ചറിഞ്ഞു.എന്നിട്ടും പിൻ വാങ്ങാൻ അവൾ ശ്രമിച്ചില്ല ;പകയായിരുന്നു
എല്ലാവരോടും .
പെട്ടെന്നൊരു ദിവസം
കൈകുഞ്ഞുമായ് ഒരു പെണ്കുട്ടി കയറി വന്നു,ഞങ്ങളുടെ ജീവിതം നീയെന്തിനാ തകർത്തതെന്ന്
ചോദിച്ചപ്പോൾ ,പണ്ടേ താൻ അവർക്കിടയിൽ സംസാര വിഷയമായിരുനെന്നു
തിരിച്ചറിഞ്ഞപ്പോൾ ,ആദ്യമായ് അവളൊന്നു പതറി .
,പെട്ടെന്നൊരു
നാൾ ദാബത്യം
കൈവിട്ടു പോയ വിഭ്രാ ന്തിയിൽ അവൻ ആ ഫോട്ടോ എഡിട് ചെയ്തു അവളുടെ ഭർത്താവിനു
അയച്ചു കൊടുത്തു .എല്ലാ സുഖ ദുഖങ്ങളിലും കൂടെയുണ്ടായിരുന്ന മക്കൾ പോലും അവളെ കൈയൊഴിഞ്ഞു .
" ഭർത്താവു
കൂടെയുണ്ടായിട്ടും മറ്റൊരുത്തന്റെ പുറകെ പോയവൾ "!
ഒരു നിമിഷത്തെ വാശിയിൽ ഒരു ജീവിതം തന്നെ ഇല്ലാതാക്കിയവൾ !
ഒടുവിലത്തെ ശ്വാസവും ഈ സാരി
തുമ്പിൽ ഇല്ലാതാവുമ്പോൾ സഹയാത്രികരെ ഇനിയെങ്കിലും എനിക്കു
മനസ്സിലാക്കി തരിക...
ആരു ആരുടേ ജീവിതമാണ്
നശിപ്പിച്ചത്...?
0 comments:
Post a Comment