ആ ഒരുരുള
ചോറു പോലും കഴിക്കാൻ അവൾക്കു
പറ്റിയില്ല .കണ്ണീരു
കൊണ്ടു ഒന്നും കാണുന്നില്ല,തൊണ്ടയിലെന്തോ ഇരിക്കുന്നപോലെ.ഈയൊരു നിമിഷം ഹൃദയം പൊട്ടി
മരിച്ചിരുന്നെങ്കിൽ ....
കോളേജിലെ വഴിയരികിൽ
എന്നും കാണുന്ന സുമുഖനായ യുവാവ് ,ഗായകനായ
അയാളോടുള്ള ആരാധന ,പ്രേമത്തിന്റെ
ലഹരിയിൽ മറ്റൊന്നും
കണ്ടില്ല ,
ഒരൊറ്റ മകളിൽ എല്ലാ പ്രതീക്ഷയുമർപ്പിച്ചു
രാവ് പകലാക്കി കഷ്ടപ്പെട്ട അച്ഛനമ്മമാരുടെ കണ്ണീരു ....,
അറിഞ്ഞിട്ടും അറിഞ്ഞില്ലെന്നു നടിച്ചു പുറം കാൽ
കൊണ്ടു തള്ളിമാറ്റിയ കണ്ണേട്ടന്റെ സ്നേഹം ......ഒന്നും ..!
ഒരു മുറിയും, അടുക്കളയും
മാത്രമുള്ള തേക്കാത്ത വീട് .വീടെന്നു പറയാമോ അതിനെ ..?സ്നേഹമില്ലാതെ ഏതു കൊട്ടാരവും
വീടാകുമോ ?
വീട്ടിൽ അയാളെ കൂടാതെ അമ്മയും കല്യാണപ്രായമായ
ഒരു സഹോദരിയും .
പ്രേമത്തിന്റെ ലഹരി രണ്ടേരണ്ടു ദിവസം കൊണ്ട് തീര്‍ന്നു.നുള്ളിപെരുക്കി
നുള്ളിപെരുക്കി അമ്മ ഉണ്ടാക്കി വെച്ചിരുന്ന പൊന്നും പൊടിയുമെല്ലാം വീട് വിട്ടപ്പോൾ
കൂടെയെടുത്തിരുന്നു .അതെല്ലാം ദിവസങ്ങള്‍ കൊണ്ട് തീര്‍ന്നു.
ഒടുവിൽ മുത്തശിയുടെ ഓർമ്മക്കായി
കൈയ്യിലിട്ടിരുന്ന മോതിരം ഊരാൻ കിട്ടാതെ കൈവിരൽ
അമ്മിക്കല്ല് വെച്ച് ചതച്ചപ്പോൾ ആദ്യമായി അയാളെ ഉറക്കെ ശ
പിച്ചു :അതൊരു തുടക്കമാണ് എന്നറിയാതെ .......
വീട്ടിൽ തീ പുകയാതയപ്പോൾ
അമ്മായിഅമ്മ അവളെ ഉറക്കെ പ്രാകി;തനിക്കൊരു ജീവിതമില്ലെന്നു മനസ്സില്ലാക്കിയ പെങ്ങളും അമ്മയെ
പിന്താങ്ങി .
നട്ടുച്ചയ്ക്ക് പൊരിവെയിലിൽ റോഡ്
പനിക്കുള്ള ടാര്‍ ഉരുക്കുമ്പോൾ അതിനെക്കാളുപരി അവളുടെ മനസ്സ്
തിളച്ചു കൊണ്ടിരുന്നു. ഇനിയധികം കാലം ഈ പണിയെടുക്കാൻ
വയ്യ .ഉള്ളിലൊരു ജീവനുണ്ടെന്നു താനെങ്കിലും .ഒര്ക്കണ്ടേ.?
"എടീ ,....നീയെന്താ
സ്വപ്നം കാണുകയാണോ ?വെട്ടി
വിഴുങ്ങൽ കഴിഞ്ഞെങ്കിൽ എണീട്ടുപോടി .."
നടക്കാൻ വയ്യ ,കാലുകൾ വേ ച്ചു വേ ച്ചു പോകുന്നു,പ്രസവം കഴിഞ്ഞിട്ടു
അധിക.നാളായി ലല്ലോ ..
കനത്ത
മഴയത്ത് വേ ദനയാൽ ഉറക്കെ നിലവിളിച്ചിട്ടും ആരും വന്നില്ല :കരച്ചിൽ
പുറത്തു കേൾക്കാതിരിക്കാൻ ടി വിയുടെ ഒച്ച കൂട്ടി
വെച്ചിരുന്നു അമ്മായിഅമ്മ.തയ്യൽ മെഷിനിൽ
ആരോടൊക്കെയോ ഉള്ള പ ക തീർക്കാനെന്ന
പോലെ ചവിട്ടികൊണ്ടിരുന്നു നാത്തൂൻ ....
ഒടുവിൽ
എപ്പോഴോ ബോധം വീണപ്പോൾ ചുറ്റും പോലീസുകാർ
.കുഞ്ഞിനെ പിറന്ന പടി കഴുത്തു ഞെരിച്ചു കൊന്നവൾ
!ഒന്നും മനസ്സിലായില്ല .എവിടെ എന്റെ കുഞ്ഞ് ?എപ്പോഴോ താനൊരു കുഞ്ഞി കരച്ചിൽ കേട്ടില്ലേ ?...
പോലീസുകാരുടെ ചോദ്യത്തിനെല്ലാം സമ്മതിച്ചു കൊടുത്തു
;അല്ലെങ്കിലും
എന്തിനു വേണ്ടി ,ആര്‍ക്ക്
വേണ്ടി ജീവിക്കണം ?ഈ
ഇരുമ്പഴി ക്കുള്ളിൽ തന്നെ തന്റെ ഈ ശാപ ജൻമം തീരട്ടെ : എവിടെയൊക്കെയോ
പിഴച്ചു പോകുന്ന ജന്മങ്ങൾക്ക് എന്നും ഒരു പാഠമായി .......