എൻടെ
മനസ്സിൽ നിന്ന് നിൻടെ
രൂപം മാഞ്ഞു തുടങ്ങിയിരിക്കുന്നു.
മഞ്ഞു പോലെ
അൽപാൽപം അലിഞ്ഞലിഞ്ഞ്...
പുതു നാന്പുകൾ തളിരടവേ...
ഒർമകളുടെ ഉണങ്ങിയ...
ഇലകൾ പൊഴിഞ്ഞു തുടങ്ങിയിരിക്കുന്നു...
വിധിയുടെ കരുനീക്കളിൽ ഒരു..
പന്പര വിഡ്ഡിയായ് പകച്ചു നിന്നു..
ആദ്യമേ ഞാൻ
തോൽവി സമ്മതിച്ചിരിക്കുന്നു...
തോന്നലുകൾ വെറും തോന്നലുകളാകവേ...
നീയാണെന്ന് കരുതി ഞാൻ..
മറ്റൊരാളെ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു...!
0 comments:
Post a Comment