നിഷ്കളന്കമായ ബാല്യത്തിൽ
കണ്ടുമുട്ടീ നമ്മൾ...
വേർപിരിയുന്നതോ..ഈ
മധുരിക്കും
കൗമാരത്തിലും..
ഇനിയുമുണ്ട് യൗവനവും
പിന്നെ
ആരും ശപിക്കുന്ന വാർദക്യവും
നാളീകളെത്ര കിടക്കുന്നു
കാമുകനായി...കാന്തനായി..പിന്നെ
കൊച്ചരിപ്പല്ലുകൾ കാട്ടി ചിരിക്കുന്ന
കൊച്ചു മക്കൾ തൻ മുത്തശ്ശനായ്..
കാലങ്ങളായ്..നിന്നെ
കാത്തിരിക്കുന്ന
കരിവള ക്കൈകളും..കരിമഷി
കണ്ണുകളും....
സ്നേഹ സദ്ദേശമോതി വന്നെത്തിയ
ഈ പാവം കപോതിയും
കുഞ്ഞു സ്വപ്നങ്ങളും..
കൈവിട്ടു പോകുന്നതെന്തേ നീ
ശാരികേ...
കണ്ണിൽ നിന്നുതിരുന്ന അശ്രുബിന്തുക്കളും
ഒരുപാട് സ്നേഹത്തിൻ മന്ത്രവുമായ്..
നിൽപൂ
മൂകയായ്..ഞാനിവിടെ..
അരുതെന്ന് പറയുവാൻ വയ്യെനിക്ക്
അനുവാദമില്ലല്ലോ അർച്ചനക്ക്
മേലെ വാനത്തിലെ താരങ്ങളും..
താഴെ വാനത്ത് നിൽക്കുന്ന
ഈ താരവും
നേരുന്നൂ ഭാവുകങ്ങൾ...
സ്നേഹ മന്ത്രത്തിൻ...ശുഭാശംസകൾ....
0 comments:
Post a Comment