മാപ്പു ചോദിപ്പൂ ഞാൻ നിന്നോട്...
അരുതാത്ത വാക്കുകൾ...
മനമറിയാതെ പൊഴിഞ്ഞതിനാൽ
മുറിവുകൾ മാത്രം നുകർന്നോരാ
ഹൃത്തിന്റെ വിങ്ങലൊക്കെയും
പങ്കിട്ടെടുക്കുവാൻ
കഴിയില്ലെനിക്കെന്നത് ദുഖ സത്യം
വേദന മാത്രം നൽകിയെങ്കിലും
തിരികെ തരും സ്നേഹ പ്രവാഹം
കണ്ടിട്ടെൻ ഉള്ളു പിടക്കുന്നൂ
വേണ്ട ചങ്ങാതീ ഇനിയീ സൌഹൃദം
ഇനിയും നിന്നെ
വേദനിപ്പിക്കാനെങ്കിൽ...
0 comments:
Post a Comment