നേർന്നതില്ല
നീ...
ആശംസകളൊന്നുമേ...
മറന്നു പോയതോ...
മനപ്പൂർവമോ...?
അറിഞ്ഞു കൊണ്ടല്ലല്ലോ
വേദനിപ്പിച്ചത്...
ബാക്കിയില്ലേ..?
എന്നോടിനി പറയുവാനൊന്നും...!
മറന്നതല്ല ഞാൻ...
ക്ഷേമാന്വേഷണങ്ങൾ.
കീറി മുറിക്കും..പാഴ് വാക്കുകൾ...
പിറവി കൊള്ളാതെ..പോകുന്നതത്രയും നല്ലത്...
എന്നാലുമെനിക്കാശ്വസിക്കാമോ...?
മധുരം പുരട്ടിയ..വിഷയന്പുകളല്ലല്ലോ
നിൻടെ നേരെ ഞാനയച്ചത്...
1 comments:
നന്മ വിതറുന്ന വരികള്‍...
തുട൪ന്നും എഴുതൂ...
Post a Comment