കാലത്തെ വലം വെക്കാന്‍
മോഹിച്ചു, ഞാനൊരു
ഘടികാര സൂചിയായി..
മുന്നോട്ടു നീങ്ങി...പിന്നോട്ട് നീങ്ങി..
ചുറ്റിത്തിരിഞ്ഞു വന്നെത്തി
വൃത്തത്തിന്നകത്ത് പിന്നെയും..
തേടി ഞാന്‍
വീണ്ടുമാ വൃത്തത്തിനുള്ളില്‍
അളവ് സൂചിപ്പിക്കും മധ്യബിന്ദു.
ആരവും....വ്യാസവും..വിസ്തീര്‍ണവും..
കണ്ടു ഞെട്ടി ഞാന്‍
ആകെ തുക വെറും പൂജ്യം മാത്രം.
0 comments:
Post a Comment