ഇവിടെ ഈ തിരിയുടെ
ഇത്തിരി വെട്ടത്തിൽ..
ഏതോ മരണത്തിന്ടെ
നിശബ്ദയെക്കുറിച്ചോർത്ത്
ഒരു കണ്ണീർതുള്ളി
പിടയുന്നു..
ഒന്നും മിണ്ടാതെ നീയെന്നെ
കടന്ന് പോകുംപോൾ
ബാക്കിയാകുന്നു...
ഒരുപാട് ചോദ്യങ്ങൾ മാത്രം...
എൻതിനെന്നറിയാതെ
ഉള്ളിലെവിടെയോ...
ഒരു തേങ്ങൽ പിടഞ്ഞു മരിക്കുന്നു
ചുണ്ടിലൊരു പരിഹാസവുമായ്
നീയൊരു തീരത്തണയുൻപോൾ
എന്നോ ഉതിർത്ത
കണ്ണീർക്കണങ്ങൾക്കെല്ലാം
ഏകയായ്ഇന്നു ...
ഞാനെന്നെ ശപിക്കുന്നു.
ഇറ്റു വീഴും മേഘത്തുള്ളിയായ്
മാറുവാൻ മറ്റൊരൊഴിവുകാലം
കൂടിയെത്തുന്നു..
ജീവിതം ഇങ്ങിനെയെന്ന്
പറയുന്നോ....
3 comments:
ജീവിതം പലപ്പോഴും ഇങ്ങനെയാണ്. :(
ചിലര്‍ക്കെങ്കിലും ജീവിതം അരുതായ്മകളുടെ ഘോഷയാത്രയാണ് ....നന്നായി ,,
ആശകളുംനിരാശകളും ഒന്നുചേര്‍ന്ന ഘോഷയാത്രയാണല്ലോ ജീവിതം.!!
Post a Comment