ഒരു ചെടി പറിച്ചു നടുമ്പോള്‍ ..
വേരുകള്‍ പടര്‍ന്നിറങ്ങിയ
മുറിവുകള്‍ എന്ത് ചെയ്യും...?
ഞാന്‍ ഒരു ചെടി പറിക്കുകയാണ്..
വീണ്ടും നടണമെന്നില്ല..
പക്ഷെ, ചെടി വാടരുത്..
എനിക്കാവശ്യം ആ ശൂന്യതയാണ്..
അവിടെയൊരു കല്ലറ പണിയണം..
എന്റെ പാഴ്ക്കിനാവുകളുടെ..
മോഹഭംഗത്തിന്റെ ...
മൂകാനുരാകത്തിന്റെ കല്ലറ.
7 comments:
Good
ആഴമുള്ള വരികള്‍....
അവിടെയൊരു ശൂന്യത ...ആ വാക്കിനോളം അർത്ഥ വ്യാപ്തി ഉള്ള വേറെ ഒരു പദമില്ല ...നന്നായിരിക്കുന്നു കവിത ...ആശംസകൾ
nalla ezhuththu ashamsakal
എല്ലാ കവിതകളും വിരഹദുഃഖത്തിലാണല്ലൊ...അതും ഇത്ര ചെറുപ്പത്തിലേ...?
നല്ല ഭാവന.
നല്ല എഴുത്ത്. ആശംസകൾ..
Post a Comment