"നോക്കുന്നവന്റ്റെ കണ്ണിലാണ് സൗന്ദര്യം ".ഫെസ്ബുക്കിലെ ഏതോ ഒരു
പോസ്റ്റിനുള്ള കമൻറ് ,തന്റെ ജീവിതത്തിൽ ആ വാക്കിനുള്ള പ്രാധാന്യത്തെ കുരിചോർകകുകയായിരുന്നു
അയാൾ .എപ്പോഴൊക്കെയോ
നാം ശ്രദ്ധിക്കാതെ പോകുന്ന പലതും ഒരു പക്ഷെ ആ ജീവിതം മുഴുവനുമായി വിധി നമ്മെ ഓര്മപെടുതിക്കൊണ്ടിരിക്കും
ബീച്ചിൽ നല്ല നല്ല തിരക്കുണ്ട് .ഇന്ന്
ദീപാവലിയാണ് കൂടാതെ ഞായറും .മണലിലാകെ മണ്‍ ചെരാതുകൾ കത്തിച്ചുവെച്ചുരിക്കുന്നു .അയാൾ അല്പം ദൂരെ
മാറി ഇരുട്ടിലെക്കിരുന്നു..ലേഖ കുഞ്ഞിനെയുമെടുത്ത് നടന്നു .
ഒരു
സാധാരണ കുടുംബതിലെ അയാൾക്ക് ഒരു സർക്കാർ ജോലി വലിയ ആശ്വാസമായിരുന്നു .ബ്രോക്കെർ സുഗുണൻ കൊണ്ടുവന്ന ആലോചന ജാതകദൊഷതിന്റെ പേര്
പറഞ്ഞു അമ്മ മുറുകെപിടിച്ചു.ഓർമയിൽ പോലുമില്ലാത്ത അച്ഛന്റെ സ്വഭാവം
തനിക്കും കിട്ടുമെന്നു അമ്മ മുൻക്കൂട്ടി കണ്ടുകാണും .
തന്റെ കാര്യങ്ങൾക്കൊന്നും
ഒരു മുടക്കവും അവൾ വരുത്തിയില്ല
. അവളുടെ വരവോടെ വീട്ടിലും ഐശ്വര്യം നിറഞ്ഞെന്നു അമ്മ പറഞ്ഞിട്ടും ,മീനു
ജനിച്ചിട്ടും പയ്യെ പയ്യെ അയാൾ അവളിൽ നിന്നകലൻ തുടങ്ങി .
ഓഫീസിൽ ദിവസവും കാണുന്ന സുന്ദരിമാർക്കിടയിൽ അവൾ ഒന്നുമല്ലാതായി .താനിപ്പോഴും
ചെറുപ്പമാണ് .മറ്റുളവർ ഒന്നുക്കൂടി
തിരിഞ്ഞുനോക്കുന്ന മുഖഭംഗി .അവളുമായി നടക്കുബോൾ മറ്റുളവരുടെ നോട്ടത്തിലെ സഹതാപം ....
പുതിയ കാറ് എടുത്ത ശേഷം ഓഫീസ് യാത്ര
കാറിലായിരുന്നു .വഴിയരികിലെ സുന്ദരിയെ നോക്കി തല തിരിച്ചതെ ഓർമയുള്ളൂ
.കണ്ണ് തുറന്നപ്പോൾ മുന്നിൽ ഒരുപാടു മുഖങ്ങൾ ,എല്ലാവരുടെ മുഖത്തും
വിഷാദം .അതിനേക്കാളുപരി ..മറ്റെന്തോ.?
"നിങ്ങൾ ജീവനോടെ ഉണ്ടെന്നു ആ വാഹനം കണ്ടോരാളും
വിശ്വസിക്കില്ല .ശരീരത്തിനു ഒരു പോറൽ പൊലുമില്ല പക്ഷെ
...."ഡോക്ടർ കണ്ണാടി
അയാൾക്ക് നീട്ടി.അയാൾ അലറിക്കരഞ്ഞു;കണ്ണാടി നൂറു കഷണങ്ങളായി ചിതറി ;അയാളുടെ
മനസ്സും.
ജീവിതത്തോടു പൊരുത്തപ്പെടാൻ നന്നേ പാടുപെട്ടു.അയാളെ കാണുമ്പോൾ മകൾ പേടിച്ചു കരഞ്ഞു ;ഒരിക്കൽ മുഖത്ത് നോക്കിയവർ മുഖത്ത് നോക്കാതെ സംസാരിക്കാൻ തുടങ്ങി .
"വാ
.നമ്മുക്ക് പോവാം ,നേരമൊരുപാടായി ".
ഇരുളിൽ നിന്ന് അയാൾ എണീറ്റു .അപ്പുറം നിന്ന് കളിച്ചിരുന്ന
കുട്ടികൾ അലറികരഞ്ഞു
.എല്ലാവരുടെയും ശ്രദ്ധ അയാളിലെക്കായി .പെട്ടെന്നൊരു നിമിഷം അയാളും പതറി.അതൊന്നും
ശ്രദ്ധിക്കാതെ മീനുവിനെയും ഒക്കത്തിരുത്തി അയാളോട് ചേർന്ന്
ലേഖ പുഞ്ചിരിയോടെ നടന്നു .
" ഉവ്വ് ,ഇപ്പോൾ അവളുടെ മുഖത്ത് നിന്നാണ് ആളുകൾ കണ്‍ എടുകാത്തത് "
3 comments:
അകലാൻ തുടങ്ങിയതിന് അത്ര വിശ്വാസ്യത വന്നില്ല.
കഥ കൊള്ളാം
അതെ..
നോക്കുന്നവ൯റെ കണ്ണിലാണ് സൌന്ദര്യം...
(y) (y)
Kollàam nalla ezthu..... aashamsakal
Post a Comment